ഈരാറ്റുപേട്ട: വെയിൽകാണാം പാറയിൽ പാൽ വിതരണ വാഹനം മറിഞ്ഞ് ഡ്രൈവറും സെയിൽസ്മാനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് അപകടം. കൊല്ലത്തുനിന്നും വിതരണം ചെയ്യുന്ന എ വൺ പാൽ വാഹനമാണ് തിടനാട് – വെയിൽ കാണാമ്പാറ കൊടും വളവിൽ മറിഞ്ഞത്.
ഡ്രൈവർ കൊല്ലം മൈനാഗപ്പള്ളി സ്വദേശി സനൽ, സെയിൽ സ്മാൻ ശാസ്താംകോട്ട സ്വദേശി ശ്രീരാജ് എന്നിവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. വാഹനം മറിഞ്ഞ് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞതിനാൽ ഈ ഈ പ്രദേശത്ത് വൈദ്യുതി മുടങ്ങിയിരിക്കുകയാണ്. വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.
