അയ്മനം നരസിംഹ സ്വാമി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് ചാരിറ്റബിൾ സൊസൈറ്റി ഹെൽപ്പ് ഡെസ്കില്‍ ഇന്ന് ഡോ അരവിന്ദ് എസിന്റെ പ്രത്യേക സേവനം ലഭ്യമാകും

അയ്മനം: അയ്മനം നരസിംഹസ്വാമിക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് അഭയം ചാരിറ്റബിൾ സൊസൈറ്റി ഹെൽപ്പ് ഡെസ്കിൽ പൂരദിവസമായ ഇന്ന് ഡോക്ടറുടെ സേവനം പ്രത്യേകം ലഭ്യമാകും.

ഭക്തജനങ്ങൾക്ക് സേവനം നൽകുന്നതിന് ഡോ. അരവിന്ദ് .എസ് വൈകുന്നേരം 4 മണിമുതൽ ഹെൽപ്പ് ഡെസ്കിൽ എത്തും.

കഴിഞ്ഞ നാലു ദിവസമായി അടിയന്തര വൈദ്യസഹായവും പ്രാഥമിക ശുശ്രൂഷ സംവിധാനവും ഹെൽപ്പ് ഡെസ്ക്കിൽ ക്രമീകരീകരിച്ചിരുന്നു .

കൂടുതൽ ഭക്തജനങ്ങൾ എത്തിച്ചേരുന്നതിനാലാണ് മറ്റു ക്രമീകരണങ്ങൾ ഏർപെടുത്തിയത്. ഒപ്പം പതിവ് ഡോക്ടർമാരുടേയും നേഴ്സ്മാരുടേയും വോളന്റിയർമാരുടേയും സേവനസം ലഭ്യമാകും.

ഭക്തജനങ്ങൾക്ക് സൗജന്യചുക്ക് കാപ്പി വിതരണവും കുടിവെള്ള വിതരണവും സജ്‌ജീകരിച്ചിട്ടുണ്ട്.