കുളത്തൂപ്പുഴയിൽ വീട്ടുമുറ്റത്ത് നിന്നിരുന്ന ചന്ദനമരങ്ങള്‍ മുറിച്ചുകടത്തിയതായി പരാതി ; സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ പോലീസ് അന്വേഷണം ആരംഭിച്ചു

കൊല്ലം: കുളത്തൂപ്പുഴയിൽ വീട്ടുമുറ്റത്ത് നിന്നിരുന്ന ചന്ദനമരങ്ങള്‍ മുറിച്ചുകടത്തിയതായി പരാതി.

ചോഴിയക്കോട് സ്വദേശി ചന്ദ്രിക, അരിപ്പ സ്വദേശി പ്രിയദര്‍ശിനി എന്നിവരുടെ പുരയിടത്തില്‍ നിന്ന ഓരോ മരങ്ങളാണ് ഇന്നലെ രാത്രി മുറിച്ചു കടത്തിയത്.

മഴയായിരുന്നതു കൊണ്ട് മരം മുറിക്കുന്ന ശബ്ദം കേട്ടില്ലെന്നാണ് വീട്ടുകാർ പറയുന്നത്. രാവിലെയാണ് വീട്ടുകാര്‍ മരം പോയ വിവരം അറിഞ്ഞത്.

പ്രദേശം നിരീക്ഷിച്ച ശേഷം കൃത്യമായ ആസൂത്രണത്തോടെയാണ് മരങ്ങള്‍ മുറിച്ചതെന്നാണ് വനം വകുപ്പിൻ്റെയും പൊലീസിൻ്റെയും നിഗമനം. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു.