ചങ്ങനാശേരി നഗരമധ്യത്തില്‍ അർധരാത്രിയുണ്ടായ ഏറ്റുമുട്ടലിൽ ഗുണ്ടാനേതാവിന് വെട്ടേറ്റ സംഭവത്തിൽ ,വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികള്‍ പോലീസിന്റെ പിടിയിലായതായി സൂചന; അക്രമത്തിന്റെ നടുക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്

ചങ്ങനാശേരി: ചങ്ങനാശേരി നഗരമധ്യത്തില്‍ അർധരാത്രി യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലെ പ്രതികള്‍ പോലീസിന്റെ വലയിലായതായി സൂചന. നഗരമധ്യത്തില്‍ വെള്ളിയാഴ്ച അര്‍ധരാത്രി ഗുണ്ടകള്‍ തമ്മില്‍ ഏറ്റുമുട്ടി ഒരാള്‍ക്ക് വെട്ടേറ്റിരുന്നു.
ബൈക്കിലെത്തിയ ആളെ കാറിലെത്തിയ സംഘം ഇടിച്ചു വീഴ്ത്തിയശേഷമാണ് വെട്ടിയത്.

ചങ്ങനാശേരി സ്വദേശിയും ക്രിമിനല്‍കേസില്‍പ്പെട്ടയാളുമായ ഷമീര്‍ സലീമി (ചോട്ടാ ഷമീര്‍)നാണ് വെട്ടേറ്റത്.
ഷമീറിനെ ആക്രമി സംഘം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുന്ന വീഡിയോ പുറത്തുവന്നു.
മൊബൈലില്‍ പകർത്തിയ വിഡിയോയാണിത്. വടിവാള്‍ ഉപയോഗിച്ച്‌ ഷമീറിനെ നടുറോഡില്‍ തുടരെ വെട്ടുന്ന ദൃശ്യങ്ങള്‍ നടുക്കുന്നതാണ്.

പ്രാണരക്ഷാർഥം ഷമീർ സമീപത്ത് തുറന്ന് പ്രവർത്തിച്ചിരുന്ന മെഡിക്കല്‍ സ്‌റ്റോറിനു മുമ്പിലേക്ക് ഓടിക്കയറുന്നുണ്ട്.
ബൈക്കിലെത്തിയ ആളെ കാറിലെത്തിയ സംഘം ഇടിച്ചു വീഴ്ത്തിയശേഷമാണ് വെട്ടിയത്. ചങ്ങനാശേരി സ്വദേശിയും ക്രിമിനല്‍കേസില്‍പ്പെട്ടയാളുമായ ഷമീര്‍ സലീമി (ചോട്ടാ ഷമീര്‍)നാണ് വെട്ടേറ്റത്.
ഷമീറിനെ ആക്രമി സംഘം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുന്ന വീഡിയോ പുറത്തുവന്നു.
മൊബൈലില്‍ പകർത്തിയ വിഡിയോയാണിത്.
വടിവാള്‍ ഉപയോഗിച്ച്‌ ഷമീറിനെ നടുറോഡില്‍ തുടരെ വെട്ടുന്ന ദൃശ്യങ്ങള്‍ നടുക്കുന്നതാണ്. പ്രാണരക്ഷാർഥം ഷമീർ സമീപത്ത് തുറന്ന് പ്രവർത്തിച്ചിരുന്ന മെഡിക്കല്‍ സ്‌റ്റോറിനു മുമ്പിലേക്ക് ഓടിക്കയറുന്നുണ്ട്.
ഈ കടയുടെ മുമ്പിലിട്ടും ഇയാളുടെ തലയ്ക്ക് വടിവാള്‍ ഉപയോഗിച്ച്‌ സംഘത്തിലൊരാള്‍ വെട്ടുന്നതായി ദൃശ്യങ്ങളില്‍ കാണാം. കടയിലേക്ക് ഷമീർ ഓടിക്കയറിയതോടെയാണ് പ്രതികള്‍ കാറില്‍ കടന്നു കളഞ്ഞത്.
സംഭവസമയത്ത് പ്രതികള്‍ മുഖം മറച്ചിരുന്നില്ല. പോലീസിനെ സംബന്ധിച്ച്‌ വീഡിയോ നിർണായക തെളിവാണ്.

വെള്ളിയാഴ്‌ച അർധരാത്രി ചങ്ങനാശേരി നഗരത്തില്‍ ജനറല്‍ ആശുപത്രി റോഡിലാണ് കാപ്പ കേസുകളിലും ക്രിമിനല്‍ കേസുകളിലുമുള്‍പ്പെടെ പ്രതിയായിരുന്ന ഷമീറിനെ കാറിലെത്തിയ 4 പേരടങ്ങുന്ന സംഘം വടിവാള്‍ കൊണ്ട് വെട്ടിപ്പരുക്കേല്‍പ്പിക്കുന്നത്.

വെട്ടേറ്റ് രക്തം വാര്‍ന്ന് സമീപത്തെ മെഡിക്കല്‍ സ്റ്റോറിലേക്ക് പ്രാണരക്ഷാര്‍ഥം ഓടിക്കയറുകയും തുടര്‍ന്ന് റോഡില്‍ വീഴുകയും ചെയ്ത ഇയാളെ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അക്രമം നടത്തിയ പ്രതികള്‍ വന്ന കാറില്‍ത്തന്നെ രക്ഷപ്പെടുകയായിരുന്നു.

ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ഷമീർ ഷാ അപകടനില തരണം ചെയ്തു. സ്‌കൂട്ടറില്‍ യാത്ര ചെയ്‌ത ഷമീറിനെ കാറിടിപ്പിച്ച്‌ വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു.

കാറില്‍ കടന്ന പ്രതികളെ സംബന്ധിച്ച വ്യക്‌തമായ വിവരം സംഭവം നടന്ന് 24 മണിക്കൂറിനുള്ളില്‍ തന്നെ പോലീസിനു ലഭിച്ചു.

ഏപ്രിലില്‍ നഗരത്തിലെ ഹോട്ടലില്‍ കയറി യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ അറസ്‌റ്റിലായ ഷമീർ അടുത്തിടെയാണ് പുറത്തിറങ്ങിയത്. ഈ സംഭവത്തിന്റെ പ്രതികാരമാണ് ഷമീറിനു നേരെയുണ്ടായ ആക്രമണമെന്നും പോലീസ് കരുതുന്നു.
മുമ്പും ഈ സംഘവുമായി നിരന്തരം പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഗുണ്ടകള്‍ തമ്മിലുള്ള കുടിപ്പകയും വൈരാഗ്യവുമാണ് ആക്രമണത്തിനു പിന്നിലെന്ന് പോലീസ് പറയുന്നത്.