കട്ടപ്പന: കാരുണ്യ പ്ലസ് ലോട്ടറിയുടെ ഫോട്ടോ കോപ്പി ഉപയോഗിച്ച് തട്ടിപ്പ്. 4851 എന്നനമ്പറില്‍ അവസാനിക്കുന്ന കാരുണ്യപ്ലസ് ലോട്ടറിയുടെ വിവിധ സീരിസുകള്‍ ആണ് തട്ടിപ്പു സംഘം നിർമ്മിച്ചത്.
വ്യാഴാഴ്ച നറുക്കെടുപ്പില്‍ 5000 രൂപ പ്രൈസ് അടിച്ച ലോട്ടറിയാണ് ഇത്. ഈ ടിക്കറ്റുകുടെ വ്യാജവപതിപ്പുകൾ ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ.
വ്യാജ ടിക്കറ്റിന് പുറമെ കട്ടപ്പനയിലെ ഒരു ഏജിൻസിയുടെ സീലും നിർമ്മിച്ചെടുത്തു. ഇത്തരത്തില്‍ നിർമ്മിച്ചെടുത്ത കള്ള ടിക്കറ്റുകള്‍ ഏജൻസികള്‍ക്ക് പുറമെ ചെറുകിട വില്‍പ്പനക്കരുടെ അടുത്തും മാറിയിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്.
നിലവില്‍ കട്ടപ്പനയിലെ രണ്ട് ഏജൻസികളിലും, നെടുങ്കണ്ടത്ത് ഒരു ഏജൻസിയിലും, തൂക്കുപാലത്ത് രണ്ട് ഏജൻസികളിലുമാണ് തട്ടിപ്പ് സംഘമെത്തി കബളിപ്പിച്ച് പണം തട്ടിയത്.
സംഭവത്തില്‍ വിവിധ മേഖലകളിലെ ഏജൻസികള്‍ പൊലീസില്‍ പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ടുപേരെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരാളെ കൂടി കൂടി പിടികൂടാനുണ്ട്.
