കോട്ടയം തിരുനക്കര പഴയ സ്റ്റാന്റിൽ അനധികൃത ബാർ…! പൂട്ടിസീൽ ചെയ്ത് എക്സൈസ്; വില്പനയ്ക്കായി സൂക്ഷിച്ച മദ്യവും പണവും പിടിച്ചെടുത്തു; കാരാപ്പുഴ സ്വദേശി അറസ്റ്റിൽ

കോട്ടയം: കോട്ടയം തിരുനക്കരയിൽ പഴയ ബസ് സ്റ്റാന്റിന് സമീപം മുറുക്കാൻ കടയുടെ മറവിൽ അനധികൃത മദ്യവില്പന നടത്തിയ കാരാപ്പുഴ സ്വദേശി പ്രജീഷ് ബി (50) നെ
എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അസിസ്റ്റന്റ് ഇൻസ്പെക്ടർ കെ ആർ ബിനോദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.

ഇയാളിൽ നിന്നും വില്പനയ്ക്കായി സൂക്ഷിച്ച പത്ത് കുപ്പികളിലെ മദ്യവും മദ്യം വിറ്റ വകയിൽ ലഭിച്ച പണവും പിടിച്ചെടുത്തു.

അതിരാവിലെ സ്റ്റാന്റിൽ എത്തുന്ന അന്യ സംസ്ഥാന തൊഴിലാളികൾക്കും , നിർമ്മാണ തൊഴിലാളികൾക്കും 180 മില്ലി ലിറ്റർ മദ്യത്തിന് 250 രൂപ നിരക്കിൽ മദ്യവില്പന നടത്തിവരുകയായിരുന്നു ഇയാൾ. മദ്യപർകുട്ടികളുടെയും ,സ്ത്രീകളുടെയും മുൻ പിൽ അടിപിടിയും , ബഹളവും വയ്ക്കുക പതിവായിരുന്നു.

വിവരം ലഭിച്ച എക്സൈസ് ദ്യോഗസ്ഥർ വേഷം മാറിഅന്യ സംസ്ഥാന തൊഴിലാളികളോടൊപ്പം പണിക്ക് വന്നതാണെന്ന വ്യജേനെ കൂട്ട് കൂടുകയും നിരീക്ഷണം നടത്തുകയുമായി രുന്നു. ഒരു തൊഴിലാളിക്ക് മദ്യം കൊടുത്ത ശേഷം പണം വാങ്ങുന്നതിനിടയിൽ ഇയാൾ കൈയ്യോടെ പിടിയിലാവുകയായിരന്നു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. റെയ്ഡിൽ അസി. എക്സൈസ് ഇൻസ്പെക്ടർ നൗഷാദ് എം,പ്രിവന്റി ഓഫീസർ നിഫി ജേക്കബ്,സിവിൽ എക്സൈസ് ഓഫീസർമാരായ പ്രദീപ് എം.ജി ,ശ്യാം ശശിധരൻ ,പ്രശോഭ് കെ.വി ,അജു ജോസഫ് എന്നിവരും പങ്കെടുത്തു .