Site icon Malayalam News Live

മലപ്പുറത്ത് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ഗർഭിണിയായി; പീഡനം നടന്നത് സ്വന്തം വീട്ടിൽ വെച്ചെന്ന് പെൺകുട്ടി; പീഡനത്തിനിരയാക്കിയത് പെൺകുട്ടി പഠിക്കുന്ന സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി

മലപ്പുറം: ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായി. പെണ്‍കുട്ടി പഠിക്കുന്ന സ്‌കൂളിലെ തന്നെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് പീഡിപ്പിച്ചതെന്നാണു വിവരം.

മലപ്പുറത്താണു സംഭവം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസം ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് അറിയുന്നത്.

തുടര്‍ന്ന് വിദ്യാര്‍ത്ഥിനി തന്നെയാണ് പീഡനത്തെ കുറിച്ചു വെളിപ്പെടുത്തുന്നത്. കുട്ടിയുടെ വീട്ടില്‍ വച്ചു തന്നെയാണു പീഡനം നടന്നതെന്നാണു വിവരം.

Exit mobile version