Site icon Malayalam News Live

ഒമ്പതാം ക്ലാസ് കേരളപാഠാവലി ചോദ്യ പേപ്പറിന് പകരം കിട്ടിയത് എട്ടാം ക്ലാസിലെ ചോദ്യ പേപ്പർ; ഇതോടെ പരീക്ഷ വൈകി, സംഭവം തലശേരിയിൽ

കണ്ണൂരിൽ ഒമ്പതാം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പർ മാറി നൽകിയെന്ന് പരാതി. തലശേരി നോർത്ത് ബിആർസിക്ക് കീഴിലുള്ള സ്കൂളുകളിലാണ് വീഴ്ച. ഒമ്പതാം ക്ലാസ് കേരളപാഠാവലി ചോദ്യ പേപ്പറിന് പകരം നൽകിയത് ഇന്നലെ നടന്ന എട്ടാം ക്ലാസ് പരീക്ഷയുടെ ചോദ്യ പേപ്പർ. ഇതോടെ പരീക്ഷ തുടങ്ങാൻ വൈകുകയായിരുന്നു. ചോദ്യപേപ്പർ മാറിയതോടെ വിദ്യാർഥികൾ അധ്യാപകരെ വിവരമറിയിക്കുകയായിരുന്നു. തലശേരി നോർത്ത് ബിആർസിക്ക് കീഴിലുള്ള 6 സ്കൂളുകളിലും ഇതേ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. ഇന്ന് ഉച്ചക്ക് നടക്കേണ്ട പരീക്ഷക്കാണ് തെറ്റായ ചോദ്യ പേപ്പർ കിട്ടിയത്. കവറിൽ ഒമ്പതിലെ പേപ്പറും ഉണ്ടായിരുന്നു എന്നാണ് വിശദീകരണം. ഇതോടെ ഒന്നരയ്ക്ക് തുടങ്ങേണ്ട പരീക്ഷ വൈകി 2.45ഓടെയായിരുന്നു ആരംഭിച്ചത്.

Exit mobile version