Site icon Malayalam News Live

പൊറോട്ടയും ബീഫും കഴിച്ചതിനു പിന്നാലെ വയറുവേദന; ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 9 വയസുകാരൻ മരിച്ചു, ഭക്ഷ്യ വിഷബാധയാണ് മരണകാരണമെന്ന് പ്രാഥമിക നി​ഗമനം

തിരുവനന്തപുരം: വയറുവേദനയെ തുടർന്ന് ചികിത്സയിലായിരുന്ന 9 വയസുകാരൻ മരിച്ചു. കാട്ടാക്കട ഗിരീഷ്- മനീഷ ദമ്പതികളുടെ മകൻ ആദിത്യനാണ് എസ്.എ.ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി മരിച്ചത്‌. കുട്ടിക്ക് ഭക്ഷ്യ വിഷബാധയേറ്റതായാണ് സംശയം.

എന്നാല്‍, ഇക്കാര്യം പോസ്റ്റ്മോർട്ടത്തിനു ശേഷമേ സ്ഥിരീകരിക്കാനാവൂ എന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം വിളപ്പില്‍ശാലയിലെ ഒരു ഹോട്ടലില്‍ നിന്ന് കുട്ടി പൊറോട്ടയും ബീഫും കഴിച്ചിരുന്നു. അസ്വസ്ഥതയെ തുടർന്ന് ശനിയാഴ്ച മണിയറവിള താലൂക്കാശുപത്രിയില്‍ ചികിത്സതേടിയിരുന്നു.

ഇവിടെ നിന്ന് മരുന്ന് നല്‍കി വിട്ടയച്ചു. ആരോഗ്യസ്ഥിതി മോശമായതോടെ എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയെടുക്കും. കാട്ടാക്കട കുളത്തുമ്മല്‍ എല്‍.പി സ്കൂള്‍ വിദ്യാർത്ഥിയാണ് മരിച്ച ആദിത്യൻ.

Exit mobile version