Site icon Malayalam News Live

‘കാപ്പ കേസിൽ ജയിലില്‍ കിടക്കുന്ന മകന് നല്‍കാൻ കഞ്ചാവുമായി വന്ന അമ്മ അറസ്റ്റില്‍’ ; 80 ഗ്രാം കഞ്ചാവാണ് ഹാൻ്റ് ബാഗില്‍ നിന്ന് എക്സൈസ് സംഘം കണ്ടെടുത്തത്

തലശ്ശൂർ: ജയിലില്‍ കിടക്കുന്ന മകന് നല്‍കാൻ കഞ്ചാവുമായി വന്ന അമ്മ അറസ്റ്റില്‍. കാട്ടാക്കട പന്നിയോട് കുന്നില്‍ വീട്ടില്‍ ബിജുവിന്റെ ഭാര്യ ലതയെ (45) കോലഴി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ നിധിൻ കെ വിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

കാപ്പ നിയമ പ്രകാരം ജയിലില്‍ കഴിയുന്ന ഹരികൃഷ്ണൻ എന്ന പ്രതിയുടെ അമ്മയായ ലത മകന് ജയിലിനുള്ളില്‍ കഞ്ചാവ് നല്‍കാൻ വരുന്നുണ്ട് എന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സ്ഥലത്ത് നിരീക്ഷണം നടത്തിയത്.

ഹാൻ്റ് ബാഗിലാണ് ലത കഞ്ചാവ് സൂക്ഷിച്ചിരുന്നത്. 80 ഗ്രാം കഞ്ചാവാണ് ലതയുടെ ഹാൻ്റ് ബാഗില്‍ നിന്ന് എക്സൈസ് സംഘം കണ്ടെടുത്തത്.

Exit mobile version