Site icon Malayalam News Live

ആർപ്പൂക്കര സ്കൂളിലെ ഓട്ട മത്സരത്തിനിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന ഏഴാം ക്ലാസുകാരി മരിച്ചു; കുട്ടിക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നതായി ഡോക്ടർമാർ

കോട്ടയം: സ്കൂളിലെ ഓട്ട മത്സരത്തിനിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന ഏഴാം ക്ലാസുകാരി മരിച്ചു. കോട്ടയം ആർപ്പൂക്കര കരിപ്പൂത്തട്ട് ചേരിക്കൽ ലാൽ സി. ലൂയിസിന്‍റെ മകൾ ക്രിസ്റ്റൽ (12) ആണ് മരിച്ചത്.

ആർപ്പൂക്കര സെന്‍റ് ഫിലോമിന ഗേൾസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. കഴിഞ്ഞ ദിവസം സ്കൂളിലെ ഓട്ട മത്സരത്തിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു.

കോട്ടയം മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിയിൽ വെന്‍റിലേറ്ററിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു മരണം.

കുട്ടിക്ക് ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നതായി ഡോക്ടർമാർ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Exit mobile version