Site icon Malayalam News Live

എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി; കപ്പടിച്ച് കാരിച്ചാൽ ചുണ്ടൻ; അഞ്ചാം വർഷവും കപ്പിൽ മുത്തമിട്ട് ചരിത്രമെഴുതി പള്ളാത്തുരുത്തി

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ ഇത്തവണ കപ്പ് സ്വന്തമാക്കി കാരിച്ചാൽ ചുണ്ടൻ.

തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യ ക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്.

ആവേശോജ്ജ്വലമായ അത്യുഗ്രൻ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്.

നെഹ്റു ട്രോഫി വള്ളം കളിക്ക് ഔദ്യോഗിക തുടക്കമായത് ഉച്ചക്ക് രണ്ടേ കാലിന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് പതാക ഉയര്‍ത്തിയതോടെയാണ്.

ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎൽ) നടത്തുമെന്നും ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുകയാണെന്നും ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

 

Exit mobile version