Site icon Malayalam News Live

ആറു വയസ്സുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മരണകാരണം വ്യക്തമല്ല; പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി

കൊച്ചി: കോതമംഗലത്ത് ആറ് വയസുകാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിക്കുഴി, ഇരുമലപ്പടിക്ക് സമീപം താമസിക്കുന്ന യുപി സ്വദേശികളായ ദമ്പതികളുടെ മകളാണ് മരിച്ചത്. നെല്ലിക്കുഴി ഒന്നാം വാർഡിൽ പുതുപ്പാലം ഭാഗത്ത് താമസിക്കുന്ന അജാസ് ഖാൻ്റെ മകൾ മുസ്‌കാൻ ആണ് മരിച്ചത്.

ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ല. രാവിലെയാണ് കുട്ടി മരിച്ച വിവരം മാതാപിതാക്കൾ അറിഞ്ഞത്. മരണ കാരണം വ്യക്തമല്ല.

സംഭവത്തിൽ കോതമംഗലം പോലീസും ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്ത് പരിശോധന നടത്തി. കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം കുടുംബത്തിന് വിട്ടുനൽകും.

Exit mobile version