Site icon Malayalam News Live

അവധി ആഘോഷിക്കാൻ ബന്ധുവീട്ടിലെത്തിയ ഒന്നാം ക്ലാസ് വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു

തിരൂർ∙ ബന്ധുവീട്ടിൽ വിരുന്നിനെത്തിയ ആറുവയസ്സുകാരൻ കുളത്തിൽ മുങ്ങി മരിച്ചു. താഴെപ്പാലം ഫാത്തിമ മാതാ ഇംഗ്ലിഷ് മീഡിയം എൽപി സ്കുളിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന എം.വി. മുഹമ്മദ് ഷെഹ്സിൻ (6) ആണ് മരിച്ചത്.
ബി.പി. അങ്ങാടി കോട്ടത്തറ പഞ്ചായത്ത് കുളത്തിൽ വീണാണു മരണം. പറവണ്ണ അരിക്കാഞ്ചിറ സ്വദേശി മേലേപുറത്ത് വളപ്പിൽ ഷിഹാബിന്റെയും ഷാഹിദയുടെയും മകനാണ്.
അവധി ദിനത്തിൽ കോട്ടത്തറയിലെ ഉമ്മയുടെ വീട്ടിൽ വിരുന്നെത്തിയതായിരുന്നു ഷെഹസിൻ.
മുഹമ്മദ് ഷാദിൽ സഹോദരനാണ്. പോസ്റ്റ്‍മോർട്ടം നടപടികൾക്കുശേഷം വെള്ളിയാഴ്ച കബറടക്കം നടത്തും. ഷെഹ്സിൻ്റെ നിര്യാണത്തിൽ അനുശോചിച്ച് ഇന്ന് ഫാത്തിമ മാതാ എൽപി സ്കൂളിന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Exit mobile version