Site icon Malayalam News Live

കണ്ണൂരിൽ അഞ്ചുവയസ്സുകാരൻ വാട്ടർ ടാങ്കിൽ വീണ് മരിച്ചു

കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ അഞ്ചുവയസുകാരൻ വാട്ടർ ടാങ്കിൽ വീണ് മരിച്ചു. അതിഥി തൊഴിലാളികളായ സ്വർണ്ണ- മണി ദമ്പതികളുടെ മകൻ വിവേക് മുർമു ആണ് മരിച്ചത്. ചെറുപുഴ സെൻറ് സെബാസ്റ്റ്യൻ ആശുപത്രി നിർമ്മാണ പ്രവർത്തിക്ക് വേണ്ടി നിർമ്മിച്ച വാട്ടർ ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്.

മാതാപിതാക്കൾ ഇവിടെ തൊഴിലാളികളാണ്. വൈകിട്ട് നാലരയോടെ കുട്ടിയെ കാണാതായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Exit mobile version