Site icon Malayalam News Live

ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ സംസാരിച്ചതിന് ആക്രമണം നേരിട്ട വ്യക്തി; നടിയും സാംസ്കാരിക പ്രവര്‍ത്തകയുമായ ഗായത്രി വർഷ ; കോട്ടയം നവകേരള സദസ് പ്രഭാതയോഗത്തിൽ എടുത്ത ചിത്രം പങ്കുവച്ച്‌ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.

കോട്ടയം : നടിയും സാംസ്കാരിക പ്രവര്‍ത്തകയുമായ ഗായത്രി വര്‍ഷയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച്‌ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ സംസാരിച്ചതിന് സൈബര്‍ ആക്രമണം നേരിട്ട വ്യക്തിയാണ് ഗായത്രി വര്‍ഷയെന്നും കേരളത്തിലെ പൊതുസമൂഹം പക്ഷേ ഗായത്രിക്കൊപ്പം നിന്നുവെന്നും ശിവൻകുട്ടി പറഞ്ഞു.

ഗായത്രിക്കൊപ്പമുളള ചിത്രം പങ്കുവച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം. ബുധനാഴ്ച കോട്ടയത്ത് നടന്ന നവകേരള സദസ് പ്രഭാതയോഗത്തില്‍ പങ്കെടുത്തപ്പോഴുള്ള ചിത്രമാണ് മന്ത്രി പങ്കുവച്ചത്. ടെലിവിഷൻ സീരിയലുകളെയും കേന്ദ്ര ഗവണ്‍മെന്‍റിനെയും വിമര്‍ശിച്ചുള്ള ഗായത്രിയുടെ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

 

 

 

Exit mobile version