ഊഞ്ഞാലാടികൊണ്ടിരിക്കെ കോൺക്രീറ്റ് പാളി ഇടിഞ്ഞുവീണ് നാലുവയസ്സുകാരന് ദാരുണാന്ത്യം; കുഞ്ഞിൻ്റെ പുറത്തേക്ക് തൂൺ അടർന്ന് വീഴുകയായിരുന്നു

തിരുവനന്തപുരം : ഊഞ്ഞാലാടിക്കൊണ്ടിരിക്കെ കോണ്‍ക്രീറ്റ് പാളി ഇടിഞ്ഞു വീണ് കുഞ്ഞ് മരിച്ചു. നെയ്യാറ്റിൻകര കാരക്കോണത്താണ് ദാരുണ സംഭവം.

കുഞ്ഞിന്‍റെ പുറത്തേക്ക്  തൂണ്‍ അടര്‍ന്ന് വീഴുകയായിരുന്നു. നെയ്യാറ്റിൻകര കാരക്കോണം ത്രേസ്യാപുരം സ്വദേശി രാജേഷിന്‍റെ മകൻ റിച്ചു എന്ന റിത്തിക് രാജ് ( 4 ) ആണ് മരിച്ചത്.

കോണ്‍ക്രീറ്റ് തൂണുമായി ബന്ധിപ്പിച്ചിരുന്ന ഇരുമ്ബുദണ്ഡില്‍ സാരികെട്ടിയാണ് ഊഞ്ഞാല്‍ ആടിയത്. ഇതിനിടെയാണ് കോണ്‍ക്രീറ്റ് തൂണ്‍ ഇടിഞ്ഞാണ് അപകടമുണ്ടായത്.

തൊട്ടടുത്ത ബന്ധുവിൻ്റെ വീട്ടിലെ ഊഞ്ഞാലിലാണ് കുട്ടി കളിച്ചു കൊണ്ടിരുന്നത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.