Site icon Malayalam News Live

വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഗുഡ്സ് ടെമ്പോയ്ക്കടിയിൽപ്പെട്ട് മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം; മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിയുടെ ദേഹത്തേക്ക് ടെമ്പോ തനിയെ പിന്നോട്ടേക്ക് നീങ്ങി കയറുകയായിരുന്നു

കാസർഗോഡ് : വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഗുഡ്‌സ് ടെമ്പോയ്ക്ക് അടിയിൽപ്പെട്ട് മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം. ബണ്ട്വാൾ ഫരങ്കിപ്പേട്ടയ്ക്ക് സമീപം പട്ടണബെയിലു സ്വദേശി ഉനൈസിന്റെ മകൾ ആഷിക ആണ് മരിച്ചത്.

മുത്തശ്ശിയുടെ വീടിനു പുറത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ ദേഹത്ത് അമ്മാവന്റെ ഉടമസ്ഥതയിലുള്ള ടെമ്പോ കയറുകയായിരുന്നു.
പാർക്ക് ചെയ്തിരുന്ന വാഹനം തനിയയെ നീങ്ങിയാണ് അപകടം സംഭവിച്ചത്.

ചക്രത്തിനടിയിൽ കുടുങ്ങി ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ബണ്ട്വാൾ ട്രാഫിക് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version