Site icon Malayalam News Live

ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘം അപകടത്തില്‍പെട്ടു; മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം, അപകടം, ഗുണ്ടല്‍പേട്ടില്‍ വച്ച്

ഊട്ടിയിലേക്ക് പോയ വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് മലയാളികള്‍ മരിച്ചു. കര്‍ണാടക ഗുണ്ടല്‍പേട്ടിന് സമീപത്തായിരുന്നു അപകടം. ഊട്ടിയിലേക്ക് പോയ ഏഴംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. മലപ്പുറം മമ്പുറം സ്വദേശി മുനീര്‍(30), ഭാര്യയുടെ മാതാവ് മുനീറ (45), മൂന്നര വയസുള്ള മോഹിസ് സിദ്ദാന്‍ എന്നിവരാണ് മരിച്ചത്. ചാമരാജ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മോഹിസ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കണ്ണൂരില്‍ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്നു സംഘം. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരു കുട്ടിയുടെ നില ഗുരുതരമാണ്.

Exit mobile version