Site icon Malayalam News Live

വില്പനയ്ക്കായി ജാർഖണ്ഡിൽ നിന്നും പാലായിലേക്ക് കടത്തിക്കൊണ്ടുവന്ന 2.5 കിലോ കഞ്ചാവ് പിടികൂടി; എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബി ദിനേശിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ ജാർഖണ്ഡ് സ്വദേശിയും പാലായിൽ താമസക്കാരനുമായ 28കാരനെ എക്സൈസ് റേഞ്ച് ടീം അറസ്റ്റ് ചെയ്തു

പാലാ: എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബി ദിനേശിന്റെ നേതൃത്വത്തിൽ പാലാ എക്സൈസ് റേഞ്ച് ടീം നടത്തിയ റെയ്ഡിൽ ജാർഖണ്ഡിൽ നിന്നും പാലായിലേക്ക് കടത്തിക്കൊണ്ടുവന്ന് വില്പനയ്ക്ക് സൂക്ഷിച്ച 2.5 കിലോ കഞ്ചാവ് പിടികൂടി.

ജാർഖണ്ഡ് ദൻബാദ് ജില്ലയിൽ കപുരിയ വില്ലേജ് സ്വദേശി 28 കാരനായ സച്ചിൻ കുമാർ ആണ് അറസ്റ്റിലായത്. പാലാ ടൗണിൽ പച്ചക്കറി കടയിൽ ജോലി ചെയ്തിരുന്ന ഇയാളെ ഏതാനും ആഴ്ചകളായി പാലാ റേഞ്ച് ടീം നിരീക്ഷിച്ചു വരികയായിരുന്നു.

ഇയാൾ മലയാളിയായ യുവാവിനെ കുത്തി പരിക്ക് ഏൽപ്പിച്ച കേസിലും പ്രതിയാണ്. മിനി സിവിൽ സ്റ്റേഷന് എതിർവശം ഉള്ള ലോഡ്ജിൽ ആണ് ഇയാൾ താമസിച്ചിരുന്നത്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികൾക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

റെയ്ഡിൽ പാലാ എക്സൈസ് ഇൻസ്പെക്ടർ ദിനേശ് ബി, എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഫിലിപ്പ് തോമസ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് അനീഷ് കുമാർ കെ വി, പ്രിവന്റ്റ്റീവ് ഓഫീസർ ഗ്രേഡ് മനു ചെറിയാൻ, രതീഷ് കുമാർ, തൻസീർ, സിവിൽ എക്സൈസ് ഓഫീസർ അരുൺ ലാൽ, വനിത സിവിൽ എക്സൈസ് ഓഫീസർ പ്രിയ കെ ദിവാകരൻ, എക്സൈസ് ഡ്രൈവർ സുരേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.

Exit mobile version