Site icon Malayalam News Live

പത്തനംതിട്ടയിൽ പ്ലസ് വൺ വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; പെൺകുട്ടിയുടെ കിടപ്പുമുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

തിരുവല്ല: പത്തനംതിട്ട വള്ളംകുളം നന്നൂരിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

കവിയൂർ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി നന്നൂർ കിഴക്കേ വയൽപറമ്പിൽ വീട്ടിൽ അലീന മോഹനെയാണ് (17) ഇന്ന് രാവിലെ വീട്ടിലെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

മുത്തശ്ശിക്കൊപ്പമാണ് അലീന താമസിച്ചിരുന്നത്. അയൽവാസികൾ ചേർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

പെൺകുട്ടിയുടെ കിടപ്പുമുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് പൊലീസിന് ലഭിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരൂ എന്ന് തിരുവല്ല പൊലീസ് പറഞ്ഞു.

 

Exit mobile version