Site icon Malayalam News Live

കൽപ്പറ്റയിൽ പതിനാറ് വയസുകാരന് ക്രൂരമർദ്ദനം; ദൃശ്യങ്ങൾ പുറത്ത്

വയനാട് കൽപ്പറ്റയിൽ പതിനാറ് വയസുകാരന് നേരെ ക്രൂരമർദ്ദനം. ഫോൺ വിളിച്ചു വരുത്തിയാണ് ഒരു സംഘം വിദ്യാർത്ഥികൾ 16 വയസുകാരനെ മർദ്ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു. മുഖത്തും തലയിലും പുറത്തും വടി കൊണ്ട് അടിക്കുന്നതും കാലുപിടിച്ച് മാപ്പ് പറയിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. ഫോൺ വിളിച്ചു വരുത്തി 16കാരനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ഈ വിദ്യാർഥികൾ തന്നെയാണ് ഫോണിൽ പകർത്തിയതും, സോഷ്യൽമീഡിയയിൽ ഉൾപ്പടെ പ്രചരിപ്പിച്ചതും. നിലവിൽ വിദ്യാർത്ഥിയെ തടഞ്ഞ് വെച്ച് മർദ്ദിച്ചെന്ന പരാതിയില്‍ കൽപ്പറ്റ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.

Exit mobile version