തൃശ്ശൂർ: ഫുട്ബോള്‍ കളിക്കുന്നതിനിടെ എർത്ത് കമ്പിയില്‍ നിന്ന് ഷോക്കേറ്റ് പതിമൂന്നുകാരന് ദാരുണാന്ത്യം.
പൊങ്ങമ്പാറ സ്വദേശി രമേശിൻ്റെ മകൻ ബദ്രിനാഥ് (13) ആണ് മരിച്ചത്. പുത്തൂർ ഗുരുദേവ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ബദ്രിനാഥ്.
ഇന്നലെ രാത്രിയാണ് സംഭവം. വീടിൻ്റെ മുറ്റത്ത് കൂട്ടുകാരുമൊത്ത് ഫുട്ബോള്‍ കളിച്ചുകൊണ്ടിരിക്കെ മെയിൻ സ്വിച്ചിന് സമീപമുള്ള ദ്രവിച്ച എർത്ത് കമ്പനിയില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു.
