Site icon Malayalam News Live

സ്കൂളിൽ നിന്നും എത്താൻ നേരം വൈകിയതിൽ അമ്മ വഴക്കു പറഞ്ഞു; മനോവിഷമത്തിൽ 10 വയസുകാരൻ ആത്മഹത്യ ചെയ്തു

തൃശൂർ: വഴക്ക് പറഞ്ഞ മനോവിഷമത്തിൽ 10 വയസുകാരൻ ആത്മഹത്യ ചെയ്തു. തൃശൂർ ചേലക്കരയിലാണ് സംഭവം. ചീപ്പാറ വീട്ടിൽ അബ്ദുൾ സിയാദിന്റെ മകൻ അസിം സിയാദാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.

സ്കൂളിൽ നിന്നും നേരം വൈകി വന്നത് മാതാവ് ചോദ്യം ചെയ്തതിനെ തുടർന്നുള്ള മനോവിഷമത്തിലാണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ചേലക്കര പോലീസ് സംഭവ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

ചേലക്കര ഗവ. എസ്എംടി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് അസിം സിയാദ്. മരണത്തെ തുടർന്ന് സ്കൂളിന് അവധി പ്രഖ്യാപിച്ചതായി അധികൃതർ അറിയിച്ചു.

 

Exit mobile version